Mottled Emigrant

 

തകരമുത്തി 




ഇംഗ്ലീഷ് നാമം Mottled Emigrant 
ശാസ്ത്രീയ നാമം Catopsilia pyranthe
കുടുംബം  : Pieridae
തിരിച്ചറിയൽ
തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന്  ചിറകിന്റെ അരിക്  കറുത്തതായിരിക്കും. മുൻചിറകിൽ കറുത്ത പുള്ളികുത്തുകളുണ്ടാവും. മഞ്ഞ തകരമുത്തിയുമായി വളരെയധികം സാമ്യമുണ്ട്.
പ്രത്യേകതമിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്.ഇവ ദേശാടനം ചെയ്യാറുണ്ട്. 

ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  

കണിക്കൊന്ന‌യിലും ആനത്തകര  ഇലകളിലാണ്‌ ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. 
 ജീവിത ചക്രം               :
1. മുട്ട- നെല്ലിൻെറ ആകൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.

 


 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്. തകരമുത്തി (Mottled Emigrant) -യുടെ ലാർവയ്ക്ക് വീതികൂടിയ കറുത്ത നീളത്തിലുള്ള വരയാണുള്ളത്.


3. പ്യൂപ്പ -കൊക്കൂണിന് ആദ്യം ഇളം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.




  4.  - ചിത്രശലഭം



തിരികെ  കണിക്കൊന്ന  യിലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

Ocimum sanctum

Common Rose