Common Grass Yellow
മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം : Common Grass Yellow ശാസ്ത്രീയ നാമം : Eurema hecabe കുടുംബം : Pieridae തിരിച്ചറിയൽ : തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് ചെറുമഞ്ഞപ്പാപ്പാത്തി (Small Grass Yellow -Eurema brigitta ) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-spot Grass Yellow-Eurema blanda) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow-Eurema andersoni) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow-Eurema laeta പ്രത്യേകത : ഇന്ത്യയിലെ ഏറ്റവും സാധാരണ ശലഭമായ മഞ്ഞപ്പാപ്പാത്തി സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാം ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്ന , പതിമുഖം , ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം ...