Syzigium cumini

ഞാവൽ 
Jaam or Black plum, Syzygium cumini

ശാസ്ത്രീയ നാമം : Syzygium cumini
കുടുംബം : മിർട്ടേസി
അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. നട്ടുവളർത്തിവരുന്നു.  
പ്രത്യേകത: ഔഷധസസ്യം.  രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണിത്. (ജന്മനക്ഷത്ര വൃക്ഷങ്ങളുടെ ലിസ്റ്റ്)
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി  ശലഭം (Large Oak Blue) , യവന തളിർനീലി    (Centuare Oak blue) , നീൾവെള്ളിവരയൻ ശലഭം ‌ (Long banded Silverline), എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.. 
ഉപയോഗം : 
  • പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.
  • ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. 
  • ഇല, കായ, തൊലി  പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
Syzygium cumini(L.)Skeels..jpg
പൂക്കൾ 


പഴങ്ങൾ

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Three spotted Grass Yellow

Sahyadri Red Helen

Sapindus trifoliatus