Ficus benghalensis

പേരാൽ

Banyantree.jpg


ശാസ്ത്രീയ നാമം : Ficus benghalensis

കുടുംബം : മൊറേസി

ആവാസവ്യവസ്ഥ : ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്‌. 


പ്രത്യേകത : 
ഇന്ത്യയുടേ ദേശീയ വൃക്ഷമാണ്‌ പേരാൽ.
തിരശ്ചീനമായി വളരുന്ന ശിഖരങ്ങളിൽ നിന്നും ഭൂമിയിലേയ്ക്ക് വളരുന്ന വേരുകൾ (prop root)  ശിഖരങ്ങളെ ബലപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്‌.ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ്‌ ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം. 

പാരിസ്ഥിതിക പ്രാധാന്യം 

 ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്.  പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു. 

അരളി ശലഭം (Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.

ഉപയോഗം : 

  • പേരാൽ നല്ല തണൽ മരമാണ്‌. ഇലകൾ കാലിതീറ്റയാണ്.
  • വേര്‌, തൊലി, ഇലകൾ, മുകുളം, പൂമൊട്ട്, പൂവ്, കായ്, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു. 
  • അത്തി, ഇത്തിഅരയാൽപേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം. 
  • ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.



കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  



Comments

Popular posts from this blog

Three spotted Grass Yellow

Sapindus trifoliatus

Sahyadri Red Helen