Dysoxylum malabaricum

 അകിൽ


 മറ്റ് നാമങ്ങൾ       :  വെള്ളകിൽ\

ശാസ്ത്രീയ നാമം : Dysoxylum malabaricum

കുടുംബം                   : മെലിയേസീ

ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ 

ഹാബിറ്റ്                  :    വൻമരം    

പ്രത്യേകത : കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും.

ഔഷധയോഗ്യ ഭാഗം :  തടി, വിത്തിൽ നിന്നും എടുക്കുന്ന എണ്ണ

ഉപയോഗം :
  • തടിയും എണ്ണയുമാണ്‌ പ്രധാന ഔഷധങ്ങൾ. അകിൽ മരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി എന്നീ അസുഖങ്ങൾക്കെതിരെയുള്ള ഔഷധമായി ആയുർവേദ ചികിത്സയിൽ ‍ ഉപയോഗിക്കുന്നു. 
  • അരിമ്പാറ, ആണിരോഗം തുടങ്ങിയസുഖങ്ങൾക്ക് പൊൻകാരം അകിലിന്റെ എണ്ണ ചേർത്ത് ചാലിച്ച് പുരട്ടുന്നു.
  • ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്. 



തൊലി പ്പുറം 


കായ് 




                              കേരള വനം വന്യജീവി വകുപ്പ്  
                            സാമൂഹിക വനവത്കരണ വിഭാഗം
                                        പത്തനംതിട്ട 

Comments

Popular posts from this blog

Three spotted Grass Yellow

Sahyadri Red Helen

Sapindus trifoliatus